അൽ സുബാര വഴി വീട്ടിലേക്ക് :)

കഴിഞ്ഞ ദിവസം അൽ സുബാര വരെ ഒന്നു പോയി. വെള്ളിയാഴ്ചയുടെ വിരസത മാറ്റാൻ എങ്ങോട്ടെങ്കിലും ഇറങ്ങി തിരിക്കുന്നത് പതിവാണു. കൂട്ടുകാരനേയും കൂട്ടി “സൂ“വിലേക്കാണ് ആദ്യം പോയത്. അവിടെത്തിയപ്പോൾ ഫാമിലി ഡേ! രണ്ടാഴ്ച മുൻപ് മറൈൻ ഫെസ്റ്റിവൽ കാണാ‍ൻ പോയപ്പോളും ഇതു തന്നെ അവസ്ഥ. ഇനിയെങ്ങോട്ട് എന്നു ചോദ്യവുമായി വണ്ടിയെടുത്തു. ഖലീഫ സ്റ്റേഡിയം റോഡിൽ കയറിയപ്പോഴേക്കും തീരുമാ‍നമായി. ഇന്ന് അൽ സുബാര കോട്ട കാണാൻ പോവാം.

ഖത്തറിൽ പതിവില്ലാതെ നല്ല മഴ. പാഞ്ഞാളിലെ കാറ്റടിച്ചതാണോന്നറിയില്ല. അതുകൊണ്ട് തന്നെ ഈ ദിവസം നഷ്ടപ്പെടുത്തരുതെന്നുറപ്പിച്ചു. നോർത്ത് റോഡിൽ ഗരാ‍ഫയിൽ നിന്ന് ഏതാണ്ട് 58കി.മീ പോവണം സുബാരയിലേക്കുള്ള റോഡ് എത്താൻ. ഇന്റർ ചേഞ്ച് 58ൽ നിന്നും ഇടത്തോട്ട് ഒരു 35കി.മീ കൂടി പോയാൽ കോട്ട എത്തും.

മഴയത്ത് ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം, റോഡിൽ വേറേ വാഹനങ്ങൾ അധികം ഇല്ലാത്തതിന്റെ സ്വാതന്ത്ര്യം.

ദൂരെനിന്നേ കണ്ടു, വെള്ളം കെട്ടിനിൽക്കുന്നു, മരുഭൂമിയിൽ!!. കുളമോ തോടോ..!! വെള്ളം കണ്ട സന്തോഷത്തിൽ ഞങ്ങൾ ചാടിയിറങ്ങി.


 ഇന്നലെ രാത്രിമുതൽ പെയ്യുന്ന മഴവെള്ളം കെട്ടിനിൽക്കുന്നതാണെന്ന് തോന്നുന്നു. കുറച്ച്  അറബികളും കുട്ടികളുമൊക്കെ അവിടെ തമ്പടിച്ചിട്ടുണ്ട്.

വെള്ളക്കെട്ട് കണ്ട് മടങ്ങുന്നവർ



അവിടുള്ളവർക്ക് ഒരു സലാം വെച്ച് വണ്ടി വിട്ടു. അധികനേരം കഴിഞ്ഞില്ല, ദേ നിൽക്കുന്നു മഴയത്ത് തണുത്ത് വിറച്ചൊരാൾ. 



വഴിയോരത്ത് കണ്ട ഒരു പള്ളി.




ഫാം ഹൌസുകളും അതിലേക്കുള്ള വൻ പടിപ്പുരകളും പിന്നിട്ട് സുബാറ കോട്ടയിലെത്തുമ്പോളും മഴ തോർന്നിരുന്നില്ല. മലയാളികളടക്കം കുറച്ച സന്ദർശകർ മാത്രം.



ദാ ഇതാണൂ കോട്ട.




അറബിക്കുട്ടികൾ കോട്ടയ്ക്ക് മുന്നിൽ വച്ചിരിക്കുന്ന പീരങ്കിയുമായി കൂട്ടുകൂടി എന്ന് തോന്നുന്നു. :)



ഇനി കോട്ടക്കകത്തേക്ക്


ഒന്നു രണ്ട് ചെറിയ മുറികളുണ്ട് കോട്ടക്കകത്ത്. പ്രാവുകളും കിളികളും പറന്നു നടക്കുന്നു. ചുമരിൽ, കോട്ടയുടെ ചരിത്രം മനസിലാക്കാൻ ഉതകുന്ന ബോർഡുകളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നീണ്ട മൺചുമരുകൾ.



ചില സ്ഥിരം അന്തേവാസികൾ





ഇനി തിരിച്ചിറങ്ങാം. 





വീട്ടിലേക്കുള്ള വഴി

നേരെ പോയാൽ അറബിക്കടലെത്തും, അക്കരെയെത്തിയാൽ മന്നേട്ടന്റെ പറമ്പിന്റെ സൈഡിലൂടെയുള്ള ചെറു വഴിയിലൂടെ, റോഡ് ക്രോസ് ചെയ്താൽ വീടെത്തി. :) 


ദേ ഇവിടുണ്ട് ബ്ലോഗിലെ ഒരു വിവരണം. ഫൈസൽക്കാന്റെ വക. കോട്ടയുടെ ചരിത്രവും പ്രാധാന്യവുമൊക്കെ അവിടുന്ന് വായിക്കാം.

:)

ക്ലിക്ക് :)

Related Posts Plugin for WordPress, Blogger...