ഖത്തറിൽ പതിവില്ലാതെ നല്ല മഴ. പാഞ്ഞാളിലെ കാറ്റടിച്ചതാണോന്നറിയില്ല. അതുകൊണ്ട് തന്നെ ഈ ദിവസം നഷ്ടപ്പെടുത്തരുതെന്നുറപ്പിച്ചു. നോർത്ത് റോഡിൽ ഗരാഫയിൽ നിന്ന് ഏതാണ്ട് 58കി.മീ പോവണം സുബാരയിലേക്കുള്ള റോഡ് എത്താൻ. ഇന്റർ ചേഞ്ച് 58ൽ നിന്നും ഇടത്തോട്ട് ഒരു 35കി.മീ കൂടി പോയാൽ കോട്ട എത്തും.
മഴയത്ത് ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം, റോഡിൽ വേറേ വാഹനങ്ങൾ അധികം ഇല്ലാത്തതിന്റെ സ്വാതന്ത്ര്യം.
ദൂരെനിന്നേ കണ്ടു, വെള്ളം കെട്ടിനിൽക്കുന്നു, മരുഭൂമിയിൽ!!. കുളമോ തോടോ..!! വെള്ളം കണ്ട സന്തോഷത്തിൽ ഞങ്ങൾ ചാടിയിറങ്ങി.
ഇന്നലെ രാത്രിമുതൽ പെയ്യുന്ന മഴവെള്ളം കെട്ടിനിൽക്കുന്നതാണെന്ന് തോന്നുന്നു. കുറച്ച് അറബികളും കുട്ടികളുമൊക്കെ അവിടെ തമ്പടിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് കണ്ട് മടങ്ങുന്നവർ
അവിടുള്ളവർക്ക് ഒരു സലാം വെച്ച് വണ്ടി വിട്ടു. അധികനേരം കഴിഞ്ഞില്ല, ദേ നിൽക്കുന്നു മഴയത്ത് തണുത്ത് വിറച്ചൊരാൾ.
ഫാം ഹൌസുകളും അതിലേക്കുള്ള വൻ പടിപ്പുരകളും പിന്നിട്ട് സുബാറ കോട്ടയിലെത്തുമ്പോളും മഴ തോർന്നിരുന്നില്ല. മലയാളികളടക്കം കുറച്ച സന്ദർശകർ മാത്രം.
ദാ ഇതാണൂ കോട്ട.
അറബിക്കുട്ടികൾ കോട്ടയ്ക്ക് മുന്നിൽ വച്ചിരിക്കുന്ന പീരങ്കിയുമായി കൂട്ടുകൂടി എന്ന് തോന്നുന്നു. :)
ഇനി കോട്ടക്കകത്തേക്ക്
ഒന്നു രണ്ട് ചെറിയ മുറികളുണ്ട് കോട്ടക്കകത്ത്. പ്രാവുകളും കിളികളും പറന്നു നടക്കുന്നു. ചുമരിൽ, കോട്ടയുടെ ചരിത്രം മനസിലാക്കാൻ ഉതകുന്ന ബോർഡുകളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നീണ്ട മൺചുമരുകൾ.
ചില സ്ഥിരം അന്തേവാസികൾ
ഇനി തിരിച്ചിറങ്ങാം.
വീട്ടിലേക്കുള്ള വഴി
നേരെ പോയാൽ അറബിക്കടലെത്തും, അക്കരെയെത്തിയാൽ മന്നേട്ടന്റെ പറമ്പിന്റെ സൈഡിലൂടെയുള്ള ചെറു വഴിയിലൂടെ, റോഡ് ക്രോസ് ചെയ്താൽ വീടെത്തി. :)
ദേ ഇവിടുണ്ട് ബ്ലോഗിലെ ഒരു വിവരണം. ഫൈസൽക്കാന്റെ വക. കോട്ടയുടെ ചരിത്രവും പ്രാധാന്യവുമൊക്കെ അവിടുന്ന് വായിക്കാം.
:)
Nice discription and photos.
ReplyDeleteThough the climate wasn't favourable, you guys managed to complete the journey successfully. Good !
Shakeer, Thanks for the comment. Actually we were happy to drive in the rain :)
ReplyDeletewow deep...nice description...it lets the reader way forward effortlessly...
ReplyDeletei like the shots...almost all..some are to be mentioned for sure...the blue pigeon(?)peeping through the nest hole..other lonely birdie..the camel...the loneliness perched in the window..all are taking us across time...lovely! keep exploring!
Thanks chechi :)
ReplyDelete